മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ് യൂണിയൻ ആഭിമുഖ്യത്തിൽ കോളേജ് മാഗസിൻ വൈബും വർത്താനോം പ്രകാശനവും ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള വരവേൽപ്പും നടത്തി. കണ്ണൂർ എം. എൽ. എ അഡ്വ. ടി. ഒ. മോഹനൻ പ്രകാശനം നടത്തി. സിനിമ ഗാനരചയിതാവ് വൈശാഖ് സുഗുണൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. ആർ. കെ. ബിജു ആമുഖഭാഷണം നടത്തി. കോളേജ് ചെയർപേഴ്സൺ നിധി ദിനേശ് അധ്യക്ഷയായ ചടങ്ങിൽ ഡോ. സി.പി. രാധാമണി, ഡോ. കെ കെ ഉഷ, ഫാത്തിമത്ത് റിഫ, നിഗർ തപസ്സും, ഗായകൻ ഇർഫാൻ എന്നിവർ സംസാരിച്ചു.