മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ് എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകൾ, ഇൻ്റേണൽ കാളിറ്റി അഷുറൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ക്യാമ്പയിൻ നടത്തി. കോളേജ് ഗേറ്റ് മുതൽ ഇരിക്കൂർ റോഡിലെ കിൻഫ്ര പാർക്ക് വരെ ഉള്ള റോഡിൻ്റെ അരിക് വശം വൃത്തിയാക്കി പൂന്തോട്ടം ഒരുക്കാനാണ് ശ്രമം നടത്തിയത്. നഗരസഭ അധ്യക്ഷൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആർ. രാജേഷ് അധ്യക്ഷനായി. കൗൺസിലർമാരായ മുഹമ്മദ്, പ്രശാന്ത്, ഡോ ആർ. കെ. ബിജു, ഡോ. പി.വി. സുമിത്ത്, ഡോ. ജെസീക്ക സുധീർ, ഡോ. പി.വി. അനിൽ, കെ. അഞ്ജലി എന്നിവർ സംസാരിച്ചു.