prnss college logo

Events

സ്നേഹവീടിന്റെ താക്കോൽദാനം Mattannur PRNSS കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ സഹകരണത്തോടെ നിർമ്മിച്ച മുഴക്കുന്ന് പത്താം വാർഡിലെ ശ്രീമതി പുഷ്പവല്ലിയുടെ വീടിന്റെ താക്കോൽദാനം മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി വി വിനോദും, കണ്ണൂർ യൂണിവേഴ്സിറ്റി ഡയറക്ടർ ഓഫ് സ്റ്റുഡന്റ്‌ സർവീസസ് ഡോ. നഫീസ ബേബി ടി.പി യും ചേർന്ന് നിർവ്വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി. വനജ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീമതി. ബിന്ദു കെ.വി, (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ)എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു . പ്രോഗ്രാം ഓഫീസർ ജെസ്സിക്ക സുധീർ സ്വാഗതവും വളണ്ടിയർ ലീഡർ ആത്‌മ വിശ്വൻ നന്ദിയും പറഞ്ഞു

ഹിന്ദി ദ്വൈവാരാഘോഷം ആരംഭിച്ചു മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ്, പയ്യന്നൂർ കോളേജ്, കണ്ണൂർ എസ് എൻ കോളേജ് എന്നിവയുടെ ഹിന്ദി വകുപ്പുകൾ സംയുക്തമായി ഹിന്ദി ദ്വൈവാരാചരണ പരിപാടികൾക്ക് തുടക്കമായി. കോളേജിൽ നടന്ന പരിപാടി പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ കെ. കെ. ഗോപിക ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഹിന്ദി വകുപ്പ് അധ്യക്ഷ ഡോ. പി. ലേഖ, ഡോ. പി. ദിവ്യ, കെ.അതുല്യ, ഡോ. അനുപമ എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി അടുത്ത രണ്ടു വാരം വിവിധ പരിപാടികൾ ഹിന്ദി വകുപ്പിൽ നടക്കും.

Internal Quality Assurance Cell, Pazhassi Raja NSS College, Mattanur is conducting a one day orientation programme on 27.07.2023 for the faculty members on the topic Four year UG Programme which is to be implemented from the next academic year onwards. Dr. Shafeque V, Research Officer KSHEC (The State implementing officer for Four Year UG Programmes) is the Resource Person. We would like extend this opportunity to the faculty members of nearby institutions as well. Hence we request your whole hearted co-operation and support for the same and to kindly inform the number of participants attending the orientation programme. https://docs.google.com/forms/d/1Qww_08BcGr56NN30XgP9kDA0vJFgL_7LG1PO0eTLiMs/edit

M COM SECOND RANK HOLDER MS. DRISHYA MADHU

NSS Programme on 26.06.2023

On 26.06.2023, International Day against Drug Abuse and Illicit Trafficking, the NSS Units and Asaad Sena of our college, in association with Vimukthi Mission and Sraddha-Nerkoottam organisations, were conducted an awareness class on drug abuse tomorrow at 11.30 am at Pazhassi Hall.

യോഗ ദിനാചരണം മട്ടന്നൂർ: പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ഫിസിക്കൽ എജുക്കേഷൻ വകുപ്പ്-എൻഎസ്എസ് സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി. കോളേജിൽ പുതുതായി ആരംഭിക്കുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.ഡോ.ആർ. രാജേഷ് നിർവഹിച്ചു. ടി. രവികൃഷ്ണൻ യോഗ പരിശീലിപ്പിച്ചു. കായിക വിഭാഗം മേധാവി അഖിൽ കെ ശ്രീധർ അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജസീക്കാ സുധീർ, ഡോ. കെ.സി. ജയന്തി എന്നിവർ സംസാരിച്ചു.