NEWS

  • സ്നേഹവീടിൻറെ താക്കോൽ കൈമാറി
    മട്ടന്നൂർ കോളേജ്‌ എൻ എസ് എസ് യൂണിറ്റ് സംസ്ഥാന സർക്കാരിൻറെ ഭവന നിർമാണ പദ്ദതിയായ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മുഴക്കുന്നു ഗ്രാമത്തിലെ പുഷ്പവല്ലിക്ക് നിർമിച്ചു നൽകിയ വീടിൻറെ താക്കോൽ ദാനം സണ്ണിജോസഫ് എം എൽ എ നിർവഹിച്ചു


  • എന്‍.സി.സി. ദിനാഘോഷ പരിപാടികള്‍ നടന്നു
    മട്ടന്നൂര്‍: പഴശ്ശി രാജ എന്‍.എസ്.എസ്.കോളേജ് എന്‍.സി.സി. യൂനിറ്റ്, 71-മത് എന്‍.സി.സി. ദിനം വിവിധ പരിപാടികളോടെ കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തില്‍ ആഘോഷിച്ചു. എന്‍.സി.സി ഓഫീസര്‍ ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത് അധ്യക്ഷനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. ബീന ഉദ്ഘാടനം നിര്‍വഹിച്ചു. മാലൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ ടി. വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. ആര്‍.കെ. ബിജു, കെഡറ്റ് അലുംനി അസോസിയേഷന്‍ ഭാരവാഹി എം. മനേഷ്, കെഡറ്റുകളായ എം.അനുശ്രീ, കെ. അഖില്‍ കുമാര്‍, കെ. രാഹുല്‍, എം.വി. ജിനിഷ, കെ. വൈഷ്ണവി, ബാലാമന്ദിരം ഭാരവാഹി ബാനേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ ചര്‍ച്ച ക്ലാസ്സ്‌, കലാപരിപാടികള്‍, പരിസര ശുചീകരണം, ലഹരി വിരുദ്ധ കൂട്ടയോട്ടം, സ്നേഹ വിരുന്ന് എന്നിവയും സംഘടിപ്പിച്ചു. 24ന് ആറളം വന്യജീവി സങ്കേതത്തില്‍ നടക്കുന്ന പ്രകൃതി സൗഹൃദ ട്രെക്കിങ്ങോടെ എന്‍.സി.സി ദിനാഘോഷ പരിപാടികള്‍ സമാപിക്കും.


  • സാമൂഹ്യ പ്രതിബദ്ധത പരിപാടി നടത്തി
    മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ് കോളേജ് ഇക്കണോമിക്സ്‌ വകുപ്പ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹനികേതന്‍ വൃദ്ധസദനത്തില്‍ സാമൂഹ്യ പ്രതിബദ്ധത പരിപാടി നടത്തി. സ്നേഹ നികേതന്‍ മദര്‍ സുപ്പീരിയര്‍, ഇക്കണോമിക്സ്‌ വകുപ്പ് മേധാവി ഡോ. പ്രവീദ് നിങ്കിലേരി, അദ്ധ്യാപിക ഹൃദ്യ, വിദ്യാര്‍ഥി പ്രതിനിധി ഭാവന എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അന്തേവാസികളും കലാപരിപാടികള്‍ നടത്തി. വസ്ത്രം, പഴങ്ങള്‍, ഉച്ച ഭക്ഷണം എന്നിവ വിതരണം ചെയ്തു.


  • ആറളം വന്യ ജീവി സങ്കേതത്തില്‍ ട്രെക്കിംഗ് നടത്തി
    മട്ടന്നൂര്‍: കണ്ണൂര്‍ 31 കേരള ബറ്റാലിയൻ എന്‍.സി.സി യുടെ കീഴിലെ മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ് എന്‍.സി.സി. യൂണിറ്റും, ഇരിട്ടി എം.ജി. കോളേജ് എന്‍.സി.സി. യൂണിറ്റും സംയുക്തമായി 71-മത് എന്‍.സി.സി. ദിനാഘോഷത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ ലിവ് ഗ്രീന്‍ സേവ് ഗ്രീന്‍  എന്ന സന്ദേശത്തോടെ പ്രകൃതി സൗഹാര്‍ദ്ദ ട്രെക്കിംഗ് സംഘടിപ്പിച്ചു. കേഡറ്റുകൾ വനത്തിലൂടെ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു. നൂറോളം കെഡറ്റുകള്‍ പങ്കെടുത്ത വനയാത്രയ്ക്ക് ആറളം വൈൽഡ് ലൈഫ് നാച്ചുറലിസ്റ്റ് എം. സുശാന്ത് , എന്‍.സി.സി ഓഫീസർമാരായ ലഫ്.ഡോ. ജിതേഷ് കൊതേരി, ലഫ്. ഡോ. പി .വി. സുമിത്ത്, കേഡറ്റുകളായ എം. അനുശ്രീ, എം. അവിനാഷ് എന്നിവർ നേതൃത്വം നൽകി.