NEWS

 • സാമൂഹ്യ പ്രതിബദ്ധത പരിപാടി നടത്തി
  മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ് കോളേജ് ഇക്കണോമിക്സ്‌ വകുപ്പ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹനികേതന്‍ വൃദ്ധസദനത്തില്‍ സാമൂഹ്യ പ്രതിബദ്ധത പരിപാടി നടത്തി. സ്നേഹ നികേതന്‍ മദര്‍ സുപ്പീരിയര്‍, ഇക്കണോമിക്സ്‌ വകുപ്പ് മേധാവി ഡോ. പ്രവീദ് നിങ്കിലേരി, അദ്ധ്യാപിക ഹൃദ്യ, വിദ്യാര്‍ഥി പ്രതിനിധി ഭാവന എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അന്തേവാസികളും കലാപരിപാടികള്‍ നടത്തി. വസ്ത്രം, പഴങ്ങള്‍, ഉച്ച ഭക്ഷണം എന്നിവ വിതരണം ചെയ്തു.


 • എന്‍.സി.സി. ദിനാഘോഷ പരിപാടികള്‍ നടന്നു
  മട്ടന്നൂര്‍: പഴശ്ശി രാജ എന്‍.എസ്.എസ്.കോളേജ് എന്‍.സി.സി. യൂനിറ്റ്, 71-മത് എന്‍.സി.സി. ദിനം വിവിധ പരിപാടികളോടെ കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തില്‍ ആഘോഷിച്ചു. എന്‍.സി.സി ഓഫീസര്‍ ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത് അധ്യക്ഷനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. ബീന ഉദ്ഘാടനം നിര്‍വഹിച്ചു. മാലൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ ടി. വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. ആര്‍.കെ. ബിജു, കെഡറ്റ് അലുംനി അസോസിയേഷന്‍ ഭാരവാഹി എം. മനേഷ്, കെഡറ്റുകളായ എം.അനുശ്രീ, കെ. അഖില്‍ കുമാര്‍, കെ. രാഹുല്‍, എം.വി. ജിനിഷ, കെ. വൈഷ്ണവി, ബാലാമന്ദിരം ഭാരവാഹി ബാനേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ ചര്‍ച്ച ക്ലാസ്സ്‌, കലാപരിപാടികള്‍, പരിസര ശുചീകരണം, ലഹരി വിരുദ്ധ കൂട്ടയോട്ടം, സ്നേഹ വിരുന്ന് എന്നിവയും സംഘടിപ്പിച്ചു. 24ന് ആറളം വന്യജീവി സങ്കേതത്തില്‍ നടക്കുന്ന പ്രകൃതി സൗഹൃദ ട്രെക്കിങ്ങോടെ എന്‍.സി.സി ദിനാഘോഷ പരിപാടികള്‍ സമാപിക്കും.


 • സ്നേഹവീടിൻറെ താക്കോൽ കൈമാറി
  മട്ടന്നൂർ കോളേജ്‌ എൻ എസ് എസ് യൂണിറ്റ് സംസ്ഥാന സർക്കാരിൻറെ ഭവന നിർമാണ പദ്ദതിയായ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മുഴക്കുന്നു ഗ്രാമത്തിലെ പുഷ്പവല്ലിക്ക് നിർമിച്ചു നൽകിയ വീടിൻറെ താക്കോൽ ദാനം സണ്ണിജോസഫ് എം എൽ എ നിർവഹിച്ചു


 • ട്രാഫിക് ബോധവല്‍കരണ പരിപാടി നടത്തി
   പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ് എന്‍.സി.സി. യൂനിറ്റ്, കോളേജ് ഗെയിറ്റില്‍ കാലത്ത് ജീപ്പ്, ഓട്ടോ, ടാക്സി മുതലായവയുടെ ബാഹുല്യത്തില്‍ അപകട സാധ്യത കണക്കിലാക്കി ഇടപെട്ടുകൊണ്ട് ഡ്രൈവര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്കരണം നല്‍കി. റോഡ്‌ അപകടം, വ്യക്തി സുരക്ഷ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി റോഡരികിലെ പാര്‍ക്കിംഗ് , കുട്ടികളെ ശ്രദ്ധയോടെ ഇറക്കല്‍ എന്നിവയില്‍ ബോധവല്കരണം നല്‍കാനായി വരുന്ന ഒരാഴ്ച പരിപാടി തുടരും. കെഡറ്റ് അണ്ടര്‍ ഓഫീസര്‍ എം.അഖില്‍ കുമാര്‍, എം. രാഹുല്‍, എന്‍. സന്ജോഗ്, നിവേദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


 • രാജഭാഷ ഹിന്ദി ബോധവല്‍കരണ പരിപാടി നടത്തി
  പഴശ്ശി രാജ എന്‍.എസ്.എസ്. കോളേജ് ഹിന്ദി വകുപ്പ്, ഫിഷറി സര്‍വേ ഓഫ് ഇന്ത്യ, ഇന്‍കം ടാക്സ് വകുപ്പ് എന്നിവയോടൊപ്പം ചേര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി രാജഭാഷ ഹിന്ദി ബോധവല്‍കരണ ക്ലാസ് നടത്തി. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട  ജോലി സാധ്യതകളെപ്പറ്റിയും രാജ്ഭാഷയുടെ രൂപത്തില്‍ അതിന്‍റെ വൈവിധ്യത്തെ പറ്റിയും കൊച്ചി ഇന്‍കം ടാക്സ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കെ.കെ. രാമചന്ദ്രന്‍, എഫ്.എസ്.ഐ കൊച്ചിയിലെ ഉദ്യോഗസ്ഥ ടി.പി. ലീന, കൊച്ചി ഓര്‍ഗാനിക് കെമിക്കല്‍സിലെ ഉദ്യോഗസ്ഥന്‍ ഒ. രമേശ്‌, കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് ഫിഷിംങ്ങിലെ ഉദ്യോഗസ്ഥന്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ ക്ലാസ്സ്‌ എടുത്തു. ഹിന്ദി വകുപ്പ് മേധാവി ഡോ. പി. ലേഖ സ്വാഗതവും കുമാരി കെ. ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.