NEWS

  • കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അന്തർദേശീയ തലത്തിൽ നടത്തിയ ഗാന്ധി ഗ്ലോബൽ സോളാർ യാത്രയിൽ മട്ടനൂര്‍ കോളേജും പങ്കാളികളായി
    കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അന്തർദേശീയ തലത്തിൽ നടത്തിയ ഗാന്ധി ഗ്ലോബൽ സോളാർ യാത്രയിൽ മട്ടനൂര്‍  കോളേജും പങ്കാളികളായി .സോളാർ ഊർജ്ജ വിളക്കുകൾ നിർമ്മിച്ചു കൊണ്ട് അമ്പതോളം വിദ്യാർത്ഥികൾ സ്റ്റുഡന്റ് സോളാർ അംബാസഡർമാരായി. പ്രിൻസിപ്പാൾ ഡോ.എസ് ബീന ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. ദീപ കെ അദ്ധ്യക്ഷയായി.ഡോ.പ്രസന്ന, ഡോ.അമൃത കെ അടിയോടി, ജിഷ്ണു എന്നിവർ സംസാരിച്ചു. കോളേജ് ഫിസിക്സ് വിഭാഗവും എൻ. എസ് എസും ഐ ഐ ടി മുംബെയുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

  • സ്വച്ഛത പ്ലോഗിംഗ്- ഗാന്ധി ജയന്തി ദിന പരിപാടികള്‍ നടത്തി
    പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ് എന്‍.സി.സി യൂനിറ്റ് മട്ടന്നൂര്‍ നഗര സഭയുമായി ചേര്‍ന്ന് ഗാന്ധി ജയന്തി-സ്വച്ഛത ദ്വൈവരാചരണം എന്നിവയുടെ ഭാഗമായി പ്ലോഗിംഗ് പരിപാടി നടത്തി. മട്ടന്നൂര്‍ ഐ.ബി. പരിസരത്ത് നഗരസഭാ അധ്യക്ഷ അനിത വേണു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, ജയചന്ദ്രന്‍, എം. റോജ, എന്‍.സി.സി. ഓഫീസര്‍ ലെഫ്റ്റ്. ഡോ. പി. വി. സുമിത്ത് എന്നിവര്‍ സംസാരിച്ചു. ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചിത്വ ബോധവല്‍കരണ പ്രതിജ്ഞ ചൊല്ലി. മട്ടന്നൂര്‍ നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്നിവരും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്ത‍നങ്ങളില്‍ പങ്കെടുത്തു. കോളേജില്‍ നടന്ന സ്വച്ഛത ദൈവാര പരിപാടികളുടെ സമാപന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. ബീന, കെഡറ്റുകളായ എം. അനുശ്രീ, അഖില്‍ കുമാര്‍, എം. ശരത്, കെ. സന്ജോഗ് എന്നിവര്‍ സംസാരിച്ചു.

  • മട്ടന്നൂര്‍ കോളേജില്‍ അനുമോദനച്ചടങ്ങും സംവാദവും നവംബര്‍ 2 ന്
    മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ് എന്‍.സി.സി. യൂണിറ്റില്‍ നിന്നും കേരള ലക്ഷദ്വീപ് ഡയരക്ടരേറ്റിനെ പ്രതിനിധീകരിച്ച് ഡല്‍ഹി തല്‍ സൈനിക് ക്യാംപില്‍ പങ്കെടുത്ത എം. ശരത്, പി.കെ. സന്ജോഗ് എന്നിവരെ അനുമോദിക്കുന്ന ചടങ്ങും വ്യക്തിത്വ വികസന ക്ലാസും നവംബര്‍ 2 നു രാവിലെ 9.30 നു കോളേജില്‍ കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ ജോസ് അബ്രഹാം ഉദ്ഘാടനം ചെയ്യും.  മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത എന്‍.എസ്.ജി. കമാന്‍ഡോ ശൌര്യ ചക്ര സുബേദാര്‍ പി. വി മനീഷ് മുഖ്യാതിഥി ആയി കെഡറ്റുകളോട് സംവദിക്കും. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.